ക്വിറ്റ് ഇന്ത്യ ദിനത്തിൽ കൂടൽമാണിക്യം ദേവസ്വത്തിന് മുന്നിൽ ക്വിറ്റ് ടെമ്പിൾ മുദ്രാവാക്യം ഉയർത്തി ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് ടെമ്പിൾ എന്ന മുദ്രാവാക്യം ഉയർത്തി കൂടൽമാണിക്യം ദേവസ്വം ക്ഷേത്ര ഓഫീസിനു മുൻപിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ ഷീബ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് പ്രണവ് മാനപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദു ഐക്യവേദി തൃശൂർ ജില്ല ജനറൽ സെക്രട്ടറി പി എൻ അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പള്ളി. ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പ്രജീഷ് സ്വാഗതവും കെപി നന്ദൻ നന്ദിയും പറഞ്ഞു.

Leave a comment

Top