നടവരമ്പ് സ്കൂളിലെ നെൽകൃഷി പതിമുന്നാം വർഷത്തിലേക്ക്

നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഞാറുനടീൽ നടന്നു കാർഷിക ക്ലബ്, എൻ.എസ്.എസ്, ഗൈഡ്സ്, എസ്.പി.സി, വി.എച്ച്.എസ്.സി, പൂർവ്വ വിദ്യാർത്ഥികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്യ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാറുനടീൽ നടന്നത്.

കഴിഞ്ഞ 12 വർഷങ്ങളായി കുഞ്ഞിക്കൈകളിൽ ഒരു പിടി നെല്ല് എന്ന ആശയവുമായി സ്കൂളിൽ കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂളിൻ്റെ സ്വന്തം രണ്ട് ഏക്കറോളം നെൽപാടത്താണ് കൃഷി ചെയ്തത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, പി.ടി.എ പ്രസിഡണ്ട് സജീവൻ മാസ്റ്റർ, എസ്.എം.സി ചെയർമാൻ സതീഷ്കുമാർ പ്രിൻസിപ്പാൾ പ്രീതി , എം.കെ.എച്ച്.എം. ബിന്ദു.ഒ.ആർ, എൽ.പി.എച്ച്.എം സെബാസ്റ്റ്യൻ, അദ്ധ്യാപകരായ സ്വപ്ന, സീജ, ദീപ, ഷീബ, ബിജി, അനിത, ജീജ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എം.കെ.ഉണ്ണി, വി.എസ്. സുനിൽകുമാർ, പി.സി. ബാബു, ടി.വി. വിജു, കെ.ജെ. ഉല്ലാസ്, അഖിൽദാസ് എന്നിവർ പങ്കെടുത്തു.

കാർഷിക ക്ലബ്ബ് കോർഡിനേറ്റർ സി.ബി. ഷക്കീല ടീച്ചറാണ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.

Leave a comment

Top