ഓഗസ്റ്റ് 9 – വ്യാപാരി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒമ്പതാം തീയതി വ്യാപാരി ദിനമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറക്കാടൻ പതാക ഉയർത്തി.

വൈസ് പ്രസിഡന്റ് മാരായ ടിവി ആന്റോ, ടി.മണിമേനോൻ, പി വി നോബിൾ, ജോയിൻ സെക്രട്ടറിമാരായ ഡീൻ ഷാഹിദ്, കെ ആർ ബൈജു, യൂത്ത് വിംഗ് പ്രസിഡണ്ട് ലിഷോൺ ജോസ്, വനിതാ വിങ്ങ് പ്രസിഡണ്ട് മിനി ജോസ്കാളിയങ്കര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, ട്രഷറർ ശ്രീ വി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a comment

Top