ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 – ക്വിറ്റ് ഇന്ത്യാ ദിനവും, യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു.

യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം സെക്രട്ടറിയും യൂണിറ്റ് പ്രസിഡൻ്റുമായ വിനു ആൻ്റണി പതാക ഉയർത്തി, യൂത്ത് കോൺഗ്രസ്റ്റ് ടൗൺ മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ് ആനന്ദൻ യൂണിറ്റ് പരിധിയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമ്മെൻ്റൊ നൽകി ആദരിച്ചു.

ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും യൂണിറ്റ് കമ്മിറ്റി മധുരം വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ടൗൺ മണ്ഡലം പ്രസിഡൻ്റ് വിജീഷ് ഇളയേടത്ത്, പ്രിൻസ് പോൾ, വിനീഷ് വിജയൻ, രൂപേഷ് ഇ.ആർ, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a comment

Top