ഹിരോഷിമ – നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രചാരണ പരിപാടികളുമായി വടക്കുംകര ഗവ. യു.പി സ്കൂളിലെ കുട്ടികൾ

അരിപ്പാലം : ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട.. വടക്കുംകര ഗവ.യു.പി.സ്കൂളിലെ കുട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു. ഹിരോഷിമ – നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ മുദ്രാവാക്യ രചന, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം, സഡാക്കോ കൊക്കുകൾ ഉണ്ടാക്കൽ, യുദ്ധവിരുദ്ധ റാലി, സമ്മേളനം എന്നിവയാണ് നടന്നത്.

അരിപ്പാലം കൽപറമ്പ് വടക്കുംകര ഗവ. യു.പി. സ്കൂളിൽ നിന്നാരംഭിച്ച റാലി കൽപറമ്പ് പ്രദേശത്തെ പ്രചരണത്തിന് ശേഷം സ്കൂൾ ഹാളിൽ സമാപിച്ചു. സ്കൂൾ ലീഡർ അഭിനവ് കൃഷ്ണ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ഡപ്യൂട്ടി ലീഡർ ശ്രീഹരി .വി.ബി., സദീത, ശിഖാന്ത്, അനന്യ, ശ്രീലക്ഷ്മി, സ്മേര, ശ്വേത എന്നീ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

Top