‘പ്രവാസി സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും’ – കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി വനിത സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രവാസി സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ വനിത സെമിനാർ സംഘടിപ്പിച്ചു. സേവിയർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാളിൽ കേരള പ്രവാസി സംഘം ഏരിയ പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ വിജയ പ്രവാസി വിഷയാവതരണം നടത്തി.

സുലേഖ ജമാൽ, എ കെ ശശീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി തോമസ് വർഗീസ് സ്വാഗതം പറഞ്ഞു.

Leave a comment

Top