ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളുടെയും കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളുടെയും ആദരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി, കെ കെ ശോഭനൻ, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജാക്സൺ സ്വാഗതവും ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ടിവി ചാർളി നന്ദിയും പറഞ്ഞു.

Leave a comment

Top