എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം ( നന്മ ബ്ലോക്ക് ) ഉദ്ഘാടനം ഓഗസ്റ്റ് 7 ഞായറാഴ്ച

എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുൻ അഡ്മിനിസ്ട്രേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീദേവി ടീച്ചറുടെ നാമധേയത്തിൽ നിർമ്മിക്കപ്പെട്ട സ്കൂളിന്റെ ഒന്നാം നില ( നന്മ ബ്ലോക്ക് ) ഉദ്ഘാടനം ഓഗസ്റ്റ് 7 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുമെന്നും.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സുബ്രതോ കപ്പ് ഫുട്ബോൾ ജേതാക്കൾക്കും പ്രതിഭാ പുരസ്കാരം ടി എൻ പ്രതാപൻ എംപി നൽകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാനേജർ ഭരതൻ കണ്ടെങ്ങാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപുള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ബാബുരാജൻ ഇ വി, ജോയിന്റ് സെക്രട്ടറി ഉദയകുമാർ കല്ലട, ഡയറക്ടർ ബോർഡ് മെമ്പർമാരായ അശോകൻ കൂനക്കം പറമ്പിൽ, സൂരജ് കെ എസ്, പിടിഎ പ്രസിഡണ്ട് സുബീഷ് വി എസ്, പ്രിൻസിപ്പാൾ ആർച്ച പി എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a comment

Top