ദുരിതാശ്വാസരംഗത്ത് സജീവമായി എ.ഐ.വൈ.എഫും മഹിളാ സംഘവും

പടിയൂർ : പടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വെള്ളപ്പൊക്ക ഭീഷണി നേരിട്ടതിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയും കുടുംബത്തെയും എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് എടതിരിഞ്ഞിയുടെ പ്രവർത്തകരും, കേരള മഹിളാ സംഘം പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അനിത രാധാകൃഷ്ണൻ, എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട്‌ ടി വി. വിപിൻ, സുധ ദിലീപ്, വിഷ്ണു ശങ്കർ എന്നിവർ നേതൃത്വം നൽകി

Leave a comment

Top