വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 ) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബഹു നില ഫ്ലാറ്റിലേക്ക് അഞ്ചംഗ പോലീസ് ഇരച്ചുയറി ഇയാളെ കീഴ്പ്പെടുത്തു കയായിരുന്നു. മുപ്പത്തെട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് പിടിയിലായ ഹരീഷ്. കഴിഞ്ഞ വർഷം ഇയാൾ പഴുവിൽ സ്വദേശിയെ തല്ലിയ കേസ്സിലും, പോലീസിനു നേരേ വാളു വീശിയ കേസ്സിലും ഒളിവിൽ പോയിരുന്നു. അന്ന് കരണ്ണാടകയിലെ കോളാറിൽ നിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്.

ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലാരിവട്ടം സ്വദ്ദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിൽ പ്രതിയായി. ആ കേസ്സിലും ഇയാൾ പിടികിട്ടാപുള്ളിയാണ്. അതിനു ശേഷം ഇക്കഴിഞ്ഞ ജൂണിൽ രഹസ്യമായി അന്തിക്കാട് എത്തിയ ഹരീഷ് വഴിയരികിൽ നിൽക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

നാടിനും ഭീഷണിയായ ഇയാൾ പോലീസിനും നിരന്തരം തലവേദനയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. കാട്ടൂർ സ്റ്റേഷനിൽ ഇരുപത്തിനാലു ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഹരീഷ് വലപ്പാട് ആറും ചേർപ്പ് രണ്ടും കേസ്സുകളിൽ പ്രതിയാണ്.അന്തിക്കാട്, കളമശ്ശേരി, കൊടകര , വാടാനപ്പിള്ളി, ഒല്ലൂർ , മതിലകം, പാലാരിവട്ടം തുടങ്ങി ഒൻപത് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതിയാണ്.

അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ്, കാട്ടൂർ ഇൻസ്പെക്ടർ മഹേഷ് കുമാർ , എസ്.ഐ. അരിസ്റ്റോട്ടിൽ, സ്റ്റീഫൻ . എ.എസ്.ഐ മരായ പി.ജയകൃഷ്ണൻ. മുഹമ്മദ് അഷറഫ്, സീനിയർ സി.പിഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ , സി.പി.ഒ മാരായ ശബരി കൃഷ്ണൻ , കെ.എസ്. ഉമേഷ് .എം.വി. മാനുവൽ ഷറഫുദ്ദീൻ എന്നിവരാണ് ‘ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്


അന്ന് കോളാറിൽ നിന്ന് ഇന്ന് മുംബൈയിൽ നിന്ന്

നിരന്തരം കേസ്സുകൾ ഉണ്ടാക്കുന്നയാളാണ് ഹരീഷ്. നാട്ടിലെത്തിയാൽ എപ്പോഴും ആയുധവുമായി നടക്കുന്ന ഇയാൾ നാട്ടുകാരെ ഉപദ്രവിക്കുന്നത്യം ബാറുകളിൽ ആയുധവുമായെത്തി ഭീഷണിപ്പെടുത്തി മദ്യം വാങ്ങിക്കുടിക്കുക പണം വാങ്ങുക പതിവാണ്. ക്രൂര മനസ്സിനുടമയായ ഇയാൾക്കെതിരെ പലരും പരാതിപ്പെടാൻ സാധാരണക്കാർക്ക് ഭയമാണ് പ്രതികരിക്കാൻ അവസരം കിട്ടും മുൻപേ പേലീസ് കീഴ്പ്പെടുത്തി.

ഫോൺ നമ്പറുകൾ ഉപയോഗിക്കാത്ത ഇയാൾ കേസുകളിൽ പെട്ടാൽ ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങാറില്ല. വളരെ അടുപ്പമുള്ളവരെ രഹസ്യമായി സന്ദർശിച്ച് പെട്ടന്നു മടങ്ങും. അതിനാൽ വളരെ കഷ്ടപ്പെട്ടാണ് അന്വേഷണ സംഘം തിങ്കളാഴ്ച പുലർച്ചെ മുംബൈ വാഷിയിലെ നിർമ്മാണ മേഖലയിലെ ഒളിത്താവളം കണ്ടെത്തി പിടിച്ചു നാട്ടിലെത്തിച്ചത്. ഫോൺ നമ്പർ പോലും ഉപയോഗിക്കാത്ത ഇയാളെ വളരെ തിരക്കേറിയ മുംബൈയിൽ നിന്ന് പിടികൂടാനായത് റൂറൽ പോലീസിന് അഭിമാനമായി. ഓരോ തവണയും ജാമ്യത്തിലിറങ്ങി അടുത്ത കേസ് ഉണ്ടാക്കുകയാണ് പതിവ്.

കഴിഞ്ഞ വർഷം ഇയാൾ പഴുവിൽ സ്വദേശിയെ തല്ലിയ കേസ്സിലും, പോലീസിനു നേരേ വാളു വീശിയ കേസ്സിലും പ്രതിയായി ഒളിവിൽ പോയിരുന്നു. അന്ന് കരണ്ണാടകയിലെ കോളാറിൽ നിന്ന് ഏറെ ശ്രമകരമായാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലാരിവട്ടത്ത് ക ബധിരന്യം മൂകനുമായ ആളെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിൽ പ്രതിയായി. ആ കേസ്സിലും ഇയാൾ പിടികിട്ടാപുള്ളിയാണ്. കുറച്ചു ദിവസം മുൻപ് പോലീസ് സംഘം കർണ്ണാടകയിലും തമിഴ് നാട്ടിലും ഇയാളെ അന്വേഷിച്ചു ചെന്നെങ്കിലും തലനാരിഴക്ക് ഇയാൾ അവിടന്ന് കടക്കുകയായിരുന്നു.

Leave a comment

Top