ഇരിങ്ങാലക്കുടയിൽ 29.3 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത

അറിയിപ്പ് : ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യത. ഇരിങ്ങാലക്കുടയിൽ 29.3 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, കഴിഞ്ഞദിവസം 86.0 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. മഴയിൽ കുറവ് വന്നിട്ടുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആഗസ്റ്റ് 7 നു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്, ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 5 മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. കേരളത്തിലും തമിഴ് നാടിന്റെ പശ്ചിമഘട്ട മേഖലകളിലും ആഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a comment

Top