നാട്ടിന്‍പുറങ്ങളുടെ പച്ചയായ കാഴ്ചയുമായി ‘പോത്തുംതല’ തിയേറ്ററുകളിലേക്ക്

ഇരിങ്ങാലക്കുട : രാഷ്ട്രീയത്തിലെന്നതുപോലെ സിനിമാലോകത്തും താരങ്ങളുടെ മക്കള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍, കഴിവുളള പുതുമുഖതാരങ്ങള്‍ക്ക് അവസരം നല്‍കി നാട്ടിന്‍പുറങ്ങളിലെ പച്ചയായ കാഴ്ചകളുമായി ‘പോത്തുംതല’ തിയേറ്ററുകളിലേക്ക്. ചാലക്കുടിയിലും മാളയിലും അതിരപ്പിളളിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ, അമ്പതുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ നേര്‍ക്കാഴ്ചയാണ്.

സാജു നവോദയ ‘പോത്തുംതല’ യില്‍ തീ പാറുന്ന നായകകഥാപാത്രമായി രംഗത്തെത്തുന്നു. വയലന്‍സ് നിറഞ്ഞ ചിത്രമാണെങ്കിലും മനോഹരമായ പാട്ടുണ്ട്. മാര്‍ക്കറ്റില്‍ നടക്കുന്ന സംഘട്ടനരംഗങ്ങള്‍ മാസ്മരികമാണ്. നാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനില്‍ കാരക്കുളമാണ് സംവിധായകന്‍. പ്രവാസി വ്യവസായിയും, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ പ്രശസ്തനുമായ നിര്‍മ്മാതാവ് ഷാജു വാലപ്പന്‍, സൈമണ്‍ പാപ്പാച്ചി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ശ്രദ്ധേയമായ വേഷത്തിലുണ്ട്.

അമ്പാടി ശ്യാം ആണ് കാമറ ചലിപ്പിച്ചത്. ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, പ്രസാദ് മുഹമ്മ, ഉണ്ണി എസ്.നായര്‍, നന്ദകിഷോര്‍, ജോസ് മാമ്പുള്ളി, നിലമ്പൂര്‍സണ്ണി, അഡ്വ. റോയ്, ഉണ്ണികൃഷ്ണന്‍ എം എ, മനോ ജ് പുലരി, സേതുമാധവന്‍, സൂരജ് ബാലകൃഷ്ണന്‍, പെക്സണ്‍ ആംബ്രോസ്, രജനീഷ്, അഞ്ജന അപ്പുക്കുട്ടന്‍, മഞ്ജു സുഭാഷ്, ഷിബിനറാണി, സൈറ, പത്മജ, അപര്‍ണ്ണ മഞ്ജു തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ നിരവധി താരങ്ങളുടെ നിരതന്നെയുണ്ട്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും കേരള ഫിലിം ചേമ്പര്‍ ഒഫ് കോമേഴ്‌സിലും അംഗത്വം എടുത്ത് പുതിയ സിനിമകളില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കാനുളള ശ്രമത്തിലാണെന്ന് നിര്‍മ്മാതാവ് ഷാജു വാലപ്പന്‍ പറഞ്ഞു. നാട്ടിന്‍പുറത്തെ ആര്‍ദ്രമായ നന്മകളുമായാണ് ഷാജു വാലപ്പന്റെ അഭ്രപാളിയിലേയ്ക്കുള്ള ചുവടുവയ്പ്പ്.

ചലച്ചിത്രമേഖലയിലേക്ക് പോയാല്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് പറഞ്ഞ് പലരും തന്നെ പിന്നിലേക്ക് വലിച്ചു. പക്ഷേ, സിനിമ ചിത്രീകരണം കഴിഞ്ഞ് കണ്ടപ്പോള്‍, ഭാര്യ ലില്‍സി, മക്കളായ നോയല്‍, നോവ, നേഹ എന്നിവര്‍ മാത്രമല്ല, സിനിമാപ്രേമികളായ നിരവധി പേര്‍ ഇനിയും ഇത്തരം സിനിമകളെടുക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയായിരുന്നു.

കല്ലേറ്റുങ്കരയിലെ നാട്ടുകാരും കൂട്ടുകാരുമെല്ലാം അണിയറയിലും അരങ്ങിലും സജീവമായിരുന്നു. ചാലക്കുടി ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ആജീവനാന്ത രക്ഷാധികാരിയും കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ഷാജു, സാമൂഹ്യപ്രതിബദ്ധതയോടെയുളള സമര്‍പ്പണമായാണ് തന്റെ സിനിമാജീവിതത്തെ കാണുന്നത്.

സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍: എഡിറ്റിംഗ് ശ്രീരാഗ്. സംഗീതം ഷമേജ് ശ്രീധര്‍. മേക്കപ്പ് ജയ രാമന്‍ പൂപ്പത്തി. കോസ്റ്റ്യൂം സന്തോഷ് പാഴൂര്‍, ശാന്ത. കലാസംവിധാനം രാധാകൃഷ്ണന്‍, സൂരജ് ആര്‍ കെ.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീരാഗ്. അസോസിയേറ്റ് ഡയറക്ടര്‍ ഗോപകുമാര്‍, സുനില്‍കുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, വിനോദ് പറവൂര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍, നിലമ്പൂര്‍ സണ്ണി. ഫിനാന്‍സ് കണ്‍ട്രോളര്‍& പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍, ജോസ് മാമ്പുള്ളി സംഘട്ടനം, മനോജ് അസിസ്റ്റന്റ് ഡയറക്ടര്‍ സ്റ്റിബിന്‍ കുര്യന്‍ തച്ചു കന്നേല്‍.ക്യാമറ അസിസ്റ്റ ന്റ് ആരോമല്‍. സ്പോട്ട് എഡിറ്റര്‍ സനല്‍കുമാര്‍ പി എസ്.കലാസംവിധാനസഹായികള്‍ വൈശാ ഖ്,ആകാശ്,സനല്‍ മാവേലിക്കര. കോസ്റ്റും അസി സ്റ്റന്റ് അര്‍ഷാദ്. സ്റ്റില്‍സ് പവിന്‍ തൃപ്രയാര്‍. പി.ആര്‍.ഓ എം.കെ ഷെജിന്‍ ആലപ്പുഴ.

Leave a comment

Top