മഴക്കെടുതി, മുകുന്ദപുരം താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിൽ 40 കുടുംബങ്ങളിൽ നിന്നായി 124 പേർ

ഇരിങ്ങാലക്കുട : മഴക്കെടുതികൾ മൂലം മുകുന്ദപുരം താലൂക്കിൽ 40 കുടുംബങ്ങളെ 13 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഓഗസ്റ്റ് നാലാം തീയതിയിലെ കണക്കുകൾ ആണിത്. 124 പേർ ക്യാമ്പുകളിൽ തങ്ങുന്നുണ്ട്.

പുത്തൻച്ചിറ ജി.എൽ.പി.എസ് ക്യാമ്പിലാണ് ഏറ്റവും അധികം പേർ. 8 കുടുംബങ്ങളിൽ നിന്നായി 24 പേർ.

മറ്റു ക്യാമ്പുകൾ കാറളം പഞ്ചായത്തിലെ വെള്ളാനി ഗുരുഭവൻ എൽ പി സ്കൂൾ, വേളൂക്കര പഞ്ചായത്തിലെ തുമ്പൂർ എസ് എച്ച് സി എൽ പി എസ്, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ തെക്കുംകര മദ്രസ ഹാൾ, പറപ്പൂക്കര പഞ്ചായത്ത് പന്തല്ലൂർ ജെ യു പി എസ്, പുതുക്കാട് പഞ്ചായത്ത് തുറവ് സെന്റ് സേവിയേഴ്സ് യുപിഎസ്.

ഇരിങ്ങാലക്കുട നഗരസഭ സ്നേഹതീരം അംഗനവാടി, പറപ്പൂക്കര പഞ്ചായത്ത് തൊട്ടിപ്പാൾ കെ യു പി എസ്, പൂമംഗലം പഞ്ചായത്ത് എസ് എൻ ജി എസ് എസ് യു പി എടക്കുളം, ഇരിങ്ങാലക്കുട നഗരസഭ ഡോളേഴ്സ് ലിറ്റിൽ ഫ്ലവർ എൽപിഎസ്, തൃക്കൂർ പഞ്ചായത്ത് വി എൽപിഎസ് കല്ലൂർ, വെള്ളാങ്കല്ലൂർ പഞ്ചായത്ത് വള്ളിവട്ടം കരുപടന്ന ജിഎച്ച്എസ് എന്നിവയാണ്. ക്യാമ്പുകളിൽ താമസിക്കുന്നവർക്കുള്ള സൗകര്യങ്ങൾ ചെയ്തു വരികയാണ്.

Leave a comment

Top