ഇല്ലിക്കൽ റെഗുലേറ്ററിൽ വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം വിലയിരുത്താൻ മന്ത്രി ആർ ബിന്ദു സന്ദർശനം നടത്തി

കരുവന്നൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലെ കുത്തൊഴുക്കിൽ കരുവന്നൂർ ഇല്ലിക്കൽ റെഗുലേറ്ററിൽ വന്നടിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനം വിലയിരുത്താൻ മന്ത്രി ഡോ.ആർ ബിന്ദു റെഗുലേറ്റർ പരിസരത്ത് സന്ദർശനം നടത്തി.

വലിയ മരങ്ങൾ വന്നടിഞ്ഞതുമൂലം കരുവന്നൂർ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.ഷട്ടറിനു മുൻവശത്ത് വന്നടിഞ്ഞ മരങ്ങൾ ഫയർ ഫോഴ്സിന്റെയും നാട്ടുക്കാരുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.

ഒരോ വർഷവും കരുവന്നൂർ ഇല്ലിക്കൽ ഡാമിൽ വന്നടിയുന്ന നൂറു കണക്കിന് മരങ്ങളാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വർഷക്കാലത്ത് നീക്കം ചെയ്യുന്നത്. ഇതിനു ആറു ശാശ്വത പരിഹാരം കാണാൻ ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദേശിച്ചു.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ നെസീമ കുഞ്ഞുമോൻ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, ഇരിങ്ങാലക്കുട ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, സമീപവാസികൾ എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

Leave a comment

Top