

ഇരിങ്ങാലക്കുട : സി.പി.ഐ നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പി.പി വിൻസെന്റിന്റെ ചരമ വാർഷിക ദിനം ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സി പി ഐ. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.സി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു, കേരള മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് ശോഭന മനോജ്, ലോക്കൽ കമ്മിറ്റി മെമ്പർമാരായ വി കെ. സരിത, സുനിൽകുമാർ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
Leave a comment