കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം കൂത്തമ്പലത്തിലെ കൂടിയാട്ട മഹോത്സവം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് പ്രതിസന്ധി മൂലം നാമമാത്രമായി നടത്തിയിരുന്ന കൂടിയാട്ട മഹോത്സവമാണ് ഈ വർഷം തുടക്കം കുറിച്ചു. എല്ലാദിവസവും വൈകിട്ട് 6.30 ന് കൂടിയാട്ടം ആരംഭിക്കും

പാരമ്പര്യാവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ കൂടിയാട്ടത്തിന് നേതൃത്വം നൽകും. മഹോത്സവത്തോടനുബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം മുൻ തന്ത്രി പ്രതിനിധിയും കൂടിയാട്ടം ആസ്വാദക സംഘത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന യശഃശരീരനായ ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

കൂടിയാട്ട മഹോത്സവത്തിന്‍റെ ആദ്യ ദിവസം വിദൂഷകന്‍റെ പുറപ്പാട് ആണ് നടന്നത്. കർമ്മ വിശേഷവും, സ്വപ്ന കഥ കേൾക്കാൻ പത്നിയായ മാലിനിയോട് വരുവാൻ രാജാവിന്‍റെ ആജ്ഞ അറിയിക്കാൻ പോകുന്ന വിദൂഷകൻ കുതിര പ്പുറത്ത് നിന്നും വീണ് അംഗഭംഗം വന്ന വിഭീഷകനാണ് പ്രവേശം.

അമ്മന്നൂർ രജനീഷ് ചാക്യാരാണ് വിദൂഷകനായി അരങ്ങിൽ അവതരിപ്പിച്ചു. പി.കെ. ഹരീഷ് നമ്പ്യാർ, വില്ലുവട്ടത്ത് ശ്രീ ഹർഷൻ നമ്പ്യാർ മിഴാവ് കൈകാര്യം ചെയ്തു. ഇന്ദിരാ നങ്ങ്യാർ ദേവീ നങ്ങ്യാർ കുഴിത്താളം കൈകാര്യം ചെയ്തു.

രണ്ടാം ദിവസം പുരുഷാർത്ഥ കൂത്ത് ആരംഭിച്ചു. പുരുഷാകുത്തിലെ ആദ്യ ഭാഗമായ വിവാദം – വാദ് തീർക്കൽ ആണ് അവതരിപ്പിച്ചത്. മുൻപിൽ നടക്കുവാനുള്ള മേയ്ക്ക്യാന്തല കിഴക്കന്തലമാരുടെ വാഗ്വാദം ഒരു സരസൻ ആയ ബ്രാഹ്മണൻ ശൈവ വൈഷ്ണവ പദ്യം കൊണ്ട് തീർക്കുന്നതാണ് കഥാതന്തു. അമന്നൂർ രജനീഷ് ചാക്യാരാണ് വിവാദം അരങ്ങിൽ അവതരിപ്പിക്കുന്നത്.

മൂന്നാം ദിവസമായ വ്യാഴാഴ്ച ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ വിനോദം അവതരിപ്പിക്കും വൈകിട്ട് ആറരയോടെ കൂടിയാട്ടം ആരംഭിക്കും.

Leave a comment

Top