കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു. തലേദിവസം കൊയ്തെടുത്ത നെൽ കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ശേഖരിച്ചിരുന്നു. ശേഖരിച്ച നെൽകറ്റകൾ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേതം വലം വച്ച് ശ്രീകോവിലിൽ പ്രവേശിച്ചു.

തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭഗവാന് നിവേദിച്ചു. ശേഷം പൂജിച്ച കതിരുകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ദേവസ്വം ഓഫിസിലും സ്ഥാപിച്ചു. തുടർന്ന് നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു .
നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ കഴിഞ്ഞ നാല് വർഷത്തോളമായി ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ വിളയിച്ചെടുക്കുന്നത്. ദേവസ്വം ഭാരവാഹികൾ, നാലമ്പല തീർത്ഥാടകർ, ഭക്തജനങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top