മഴക്കെടുതി, മുകുന്ദപുരം താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു : 19 കുടുംബങ്ങളിൽ നിന്നായി 62 പേർ ക്യാമ്പുകളിൽ

ഇരിങ്ങാലക്കുട : മഴക്കെടുതികൾ മൂലം മുകുന്ദപുരം താലൂക്കിൽ 19 കുടുംബങ്ങളിൽ നിന്നായി 62പേർ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. 22 പുരുഷന്മാരും 27 സ്ത്രീകളും, 13 കുട്ടികളും ക്യാമ്പിൽ ഉണ്ട്. ഒരു ഗർഭിണിയും ക്യാമ്പിൽ ഉണ്ട്.

കാറളം വെള്ളാനി ഗുരുഭവൻ എൽ.പി സ്കൂൾ, പുത്തൻച്ചിറ ജി.എൽ.പി.എസ് സ്കൂൾ, വേളൂക്കര പഞ്ചായത്തിലെ എസ്.എച്ച്.സി.എൽ.പി എസ് തുമ്പൂർ, വെള്ളാങ്കല്ലൂർ തെക്കുംകര മദ്രസ ഹാൾ, പറപ്പൂക്കര പഞ്ചായത്തിലെ ജെ,യു,പി,എസ് പന്തല്ലൂർ, പുതുക്കാട് സെന്റ് സേവിയേഴ്സ് യു,പി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്.

ക്യാമ്പുകളിൽ വൈദ്യ പരിശോധനയ്ക്ക് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മഴയുടെ അവസ്ഥ അനുസരിച്ച് കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണത്തിലാണ് അധികൃതർ. സിവിൽ സ്റ്റേഷനിലെ താലൂക് ആസ്ഥാനത്ത് 24 മണിക്കൂർ പ്രവൃത്തിക്കുന്ന കണ്ട്രോൾ റൂം ഉണ്ട് . ഫോൺ നമ്പർ 0480 2825259

Leave a comment

Top