കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ 2022 ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ ഓഗസ്റ്റ് 6ന്

ഇരിങ്ങാലക്കുട : കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തലത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നിയോജക മണ്ഡലത്തിൽ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ഓഗസ്റ്റ് ആറാം തീയതി ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ 2022 -ൽ ആദരിക്കുന്നു.

സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജാക്സൺ അറിയിച്ചു. തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. സിജു തോട്ടപ്പള്ളി മോട്ടിവേഷൻ ക്ലാസുകൾ നയിക്കും.

ആയിരത്തോളം വിദ്യാർത്ഥികൾക്ക് മെറിറ്റ് ഡേയിൽ പുരസ്കാരങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ടി.വി ചാർളി, കെ.കെ ചന്ദ്രൻ, എ.സി സുരേഷ്, അബ്ദുൽ ഹഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു

Leave a comment

Top