എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ ശുചിത്വമിഷൻ പദ്ധതിൽ ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ ശുചിത്വമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൂമംഗലം പഞ്ചായത്തിൽ നിന്നും അനുവദിച്ച ടോയ്‌ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി കുട്ടികൾക്കായി തുറന്നു കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് എൻ ജി എസ് എസ് കുറിസ് ചെയർമാൻ കെ കെ വത്സലൻ, സംഘം സെക്രട്ടറി എം ആർ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കോൺട്രാക്ടർ ബാബു ഐസക് ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജർ കെ വി ജിനരാജ ദാസൻ സ്വാഗതവും സ്കൂൾ പ്രധാന അധ്യാപിക സുധ ടി ഡി നന്ദിയും പറഞ്ഞു.

Leave a comment

Top