

പൊറത്തിശ്ശേരി : എസ്.എസ്സ്.എൽ.സി, പ്ലസ് ടു വിജയികളെയും, സ്കൈറ്റിങ് ഗിന്നസ് ജേതാവ് തേജസ് എസ് കൃഷ്ണ എന്നിവരെയും കോൺഗ്രസ് പൊറത്തിശ്ശേരി വാർഡ് 36, ബൂത്ത് 48 സംയുക്തമായി ‘മികവ് 2022’ ൽ ആദരിച്ചു.
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ ആർ സുനിൽ അധ്യക്ഷത വഹിച്ചു. ആന്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി അഡ്വ.പി എൻ സുരേഷ്, അഖിൽ, വാഹിത ഇസ്മായിൽ, പി എൻ സതീഷ്, ബിനീഷ്, സന്ധ്യ സുനിൽ, ഷീജ പ്രവീൺ, ജോയൽ ജോജോ എന്നിവർ പ്രസംഗിച്ചു. ഷനീഷ് ഇസ്മായിൽ സ്വാഗതം പറഞ്ഞു.
Leave a comment