

ഇരിങ്ങാലക്കുട : എസ്.യു.വിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിക്ക് സമീപമുള്ള സിവിൽ സ്റ്റേഷൺ റോഡിൽ എസ്.ബി.ഐ എ.ടി.എമ്മിന് മുന്നിൽ വച്ചാണ് KL 45 R 7979 ക്രെറ്റയും ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിന് മുൻവശത്തുള്ള സ്മിതസ് ഓട്ടോ പേട്ടയിൽ ഓടുന്ന KL 45 H 1597 ഓട്ടോയും അപകടത്തിൽ പെട്ടത്.
ഗാന്ധിഗ്രാം സ്വദേശി ഓട്ടോ ഡ്രൈവർ നമ്പാടൻ വീട്ടിൽ ജോസ് മകൻ വിൽസൺ (51) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അപകടം നടന്നയുടെ റോഡിലേക്ക് തെറിച്ചുവീണതായ് ദൃക്സാക്ഷികൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട പോലീസ് മേൽ നടികൾ സ്വീകരിച്ചു.
സിവിൽ സ്റ്റേഷൺ റോഡിൽ ഗതാഗതത്തിരക്ക് കൂടുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
Leave a comment