

ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭാ പതിമൂന്നാം വാർഡിൽ ആസാദ് റോഡ് വേളാങ്കണ്ണി നഗർ പരിസരത്ത് വീടുകളുടെ പുറകിലായി കെട്ടിയിരുന്ന സംരക്ഷണ ഭിത്തി തകർന്ന് നാലോളം വീടുകൾ അപകട ഭീഷണിയിൽ.
പടമാടൻ പോൾ, കോട്ടോളി ആനി, അയ്യമ്പിള്ളി എൽസി, കടങ്ങോട് ആനി, എന്നിവരുടെ വീടിന്റെ പുറകിലെ 12 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തിങ്കളാഴ്ച വൈകീട്ടോടെ തകർന്നു വീണത്. ഈ നാലു കുടുംബങ്ങളെയും ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ അറിയിച്ചു.
Leave a comment