ഇരിങ്ങാലക്കുടയിൽ 208 എം.എം റെക്കോർഡ് മഴ, കഴിഞ്ഞ 5 വർഷത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്

ഇരിങ്ങാലക്കുട : കഴിഞ്ഞ ഒറ്റ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് കഴിഞ്ഞ 5 വർഷത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ 208 എംഎം റെക്കോർഡ് മഴ. 2018 പ്രളയകാലത്ത് ആഗസ്റ്റ് 15ന് പെയ്ത 186.5 എം.എം റെക്കോർഡ് മഴയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരുന്നത്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 55 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതി തീവ്രമായ മഴക്കും( 204 എം.എം കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Leave a comment

Top