സ്നേഹോദയ നഴ്സിംഗ് കോളേജിലെ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു

വല്ലക്കുന്ന് : വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളേജിലെ 2017 -7-ാമത് ബാച്ചിന്റെ – ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 2021- 11 -ാമത് ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52 വിദ്യാർത്ഥികളുടെ ബിരുദദാനവും 50 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്.

ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്യുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. സമരിറ്റൻ സന്ന്യാസ സമൂഹ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി തോമാസിയ സി.എസ്.എസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സമരിറ്റൻ സന്ന്യാസ സമൂഹത്തിന്‍റെ സ്നേഹോദായ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജിന്റെ ഡയറക്ടറുമായ സിസ്റ്റർ സോഫിയ സി.എസ്.എസ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദീപം തെളിയിച്ചു നൽകി. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി അവാർഡ് ജേതാക്കളെ ആദരിച്ചു.

പുല്ലൂർ സേക്രഡ് ഹാർട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ റാഫേൽ CSS പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഫാദർ ജോഷി കല്ലേലി, സി ഡോ റീത്ത സി.എസ്.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ സി ജെയ്‌സി സി.എസ്.എസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ബിരുദ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

വിദ്യാർത്ഥി പ്രതിനിധി ആലിം ജോസഫ് മറുപടി പ്രസംഗം നൽകി. സി സോഫിയ സി.എസ്.എസ് സ്വാഗതവും പ്രൊഫ നിമി എ ആർ നന്ദിയും പ്രകാശിപ്പിച്ചു.

Leave a comment

Top