ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ് വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ നൽകി

ഇരിങ്ങാലക്കുട : റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ്‌ ജെനിഫർ ജോൻസിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ചു 1000 പെൺകുട്ടികൾക്ക് സൈക്കിൾ കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി റോട്ടറി സെൻട്രൽ ക്ലബ്‌ 21 സൈക്കിളുകൾ വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി വിതരനോത്ഘാടനം നിർവഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ്‌ ഡേവിസ് കരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ ടി. പി. സെബാസ്റ്റ്യൻ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നൽകി.

ക്ലബ്ബങ്ങളായ ഫ്രാൻസിസ് കോക്കാട്ട്, സി.ഡി ജോണി, സുരേഷ് ഇ.വി, രമേശ്‌ കൂട്ടാല, ബിജോയ്, രമേശ്‌ കെ സ് എന്നിവർ സന്നിഹിതരായിരുന്നു. ക്ലബ്ബ് ഡയറക്ടർ പി.ടി. ജോർജ് സ്വാഗതവും ജോൺ കെ.വി നന്ദി രേഖപെടുത്തി

Leave a comment

Top