എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗം

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ പി.ടി.എ വാർഷിക പൊതുയോഗം നടത്തി. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്. തമ്പി ഉദ്‌ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സാജൻ ടി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപിക രശ്മി പി ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

2021-2022 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ കെ.വി ജിനരാജദാസൻ അനുമോദിച്ചു. സ്കൂൾ കലാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കും എസ്.എൻ.ജി.എസ്.എസ് പ്രസിഡണ്ട് ഷൈല നാഥൻ സി.പി സമ്മാനദാനം നടത്തി.

തുടർന്ന് പകർച്ചവ്യാധികളും രോഗപ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി പൂമംഗലം ഹെൽത്ത് സെന്ററിലെ ജിനേഷ് പി.ആർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

യോഗത്തിൽ പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. അധ്യയന വർഷത്തെ പുതിയ പി.ടി.എ പ്രസിഡണ്ടായി സിബി കുന്നപ്പശ്ശേരിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ഉസ്മിത രാജേഷിനെയും മാതൃ സംഗമം പ്രസിഡണ്ടായി സനിജ സന്തോഷിനെയും, ഉച്ചഭക്ഷണ കമ്മിറ്റി പ്രസിഡണ്ടായി നീനു വരുണിനെയും യോഗം തെരഞ്ഞെടുത്തു.

സ്കൂൾ പ്രധാന അധ്യാപിക സുധ ടി.ഡി. സ്വാഗതവും മാതൃ സംഗമം പ്രസിഡന്റ് സനിജ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a comment

Top