പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി യുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെയും വെള്ളാങ്ങല്ലൂർ ബി.ആർ.സി യുടെയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളുടെ മാനസികോല്ലാസത്തിനായി ഇരിങ്ങാലക്കുട കെ.എസ് പാർക്കിൽ നടത്തിയ പരിപാടി കാണാൻ സാമൂഹ്യ നീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എത്തിയത് കുഞ്ഞുമനസ്സുകളെ ഏറെ സന്തോഷിപ്പിച്ചു.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് മെമ്പർ അസ്മാബി ലത്തീഫ്, പടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ലത സഹദേവൻ,വൈസ് പ്രസിഡൻറ് കെ.വി. സുകുമാരൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. തമ്പി, തൃശ്ശൂർ ഡി.ഡി.ഇ ടി.വി മദന മോഹനൻ, ഇരിങ്ങാലക്കുട ഡി.ഇ.ഒ ഇൻ ചാർജ് ജസ്റ്റിൻ, ഇരിങ്ങാലക്കുട എ.ഇ.ഒ നിഷ എം.സി എന്നിവർ പങ്കെടുത്തു.

കെഎസ്ഇ യിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കുകൊണ്ടു. ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി വെള്ളാങ്കല്ലൂർ ബി.പി.സി ഗോഡ്വിൻ റോഡ്റിഗ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണ്ണ് കലാ സാംസ്കാരിക സംഘടനയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.

കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്നേഹ സമ്മാനവും ഭക്ഷണവും നൽകിയിരുന്നു. പരിപാടിയിൽ രണ്ട് ബി.ആർ.സി യിലെയും മുഴുവൻ ജീവനക്കാരും പങ്കെടുത്തു.

Leave a comment

Top