കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ എസ്.എസ്.എൽ.സി ജേതാക്കളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. ബാങ്ക് ചെയർമാൻ എം. പി ജാക്സൺ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സന്തോഷ്‌ വില്ലടം അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ്, ബാങ്ക് ഡയറക്ടർ കെ കെ ചന്ദ്രൻ, കുബ്സോ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ജെ ജോയ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് ചാക്കോ, സംസ്ഥാന സെക്രട്ടറി ആശ എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി വി ബിജോയ്‌ സ്വാഗതവും, ട്രഷറർ ഷിന്റോ ജോൺ നന്ദിയും പറഞ്ഞു

Leave a comment

Top