കുഴഞ്ഞു വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു, മാവേലിക്കര കുരുതിക്കാട് സ്വദേശി സോമശേഖരൻ ആണ് മരിച്ചത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര കൊട്ടിലാക്കൽ പറമ്പിലെ നാലമ്പല ദർശന പാർക്കിംഗ് ഏരിയയിലെ കംഫർട്ട് സ്റ്റേഷൻ സമീപം ഞായറാഴ്ച രാവിലെ കുഴഞ്ഞു വീണു മരിച്ച വ്യക്തിയെ ബന്ധുക്കൾ ആശുപതിയിലെത്തി തിരിച്ചറിഞ്ഞു. മാവേലിക്കര കുരുതിക്കാട് സ്വദേശി തറമേൽ തറയിൽ വീട്ടിൽ സോമശേഖരൻ (65) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ഇദ്ദേഹം കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a comment

Top