

ഇരിങ്ങാലക്കുട : സാമൂഹ്യ സേവനത്തിന് രാജസ്ഥാനിലെ സൺറൈസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി മുരളി ഹരിതം. രാജസ്ഥാനിലെ സൺറൈസ് യൂണിവേഴ്സിറ്റി കോംപ്ലക്സിൽ നടന്ന ബിരുദദാന ചടങ്ങിൽ, സാമൂഹ്യ സേവനത്തിന് പിഎച്ച്ഡി ബിരുദം (ഡോക്ടറേറ്റ് ) കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ഇന്ദു ശേഖർ ഝാ വിനോദ്കുമാർ സിംഗ്, ഡയറക്ടർ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് നൽകി.
ഇരിങ്ങാലക്കുടയിലെ വിവിധ സാമൂഹ്യ സേവന സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. മുരളി ഹരിതം. അവിട്ടത്തൂർ സ്വദേശിയാണ്. ചിരിയെന്ന സിനിമയുടെ നിർമ്മാതാവും കൂടിയാണ് അദ്ദേഹം.
Leave a comment