ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട് ഗൈഡ് അദ്ധ്യാപകരുടെയും, ട്രൂപ്പ് / കമ്പനി ലീഡർമാരായ സ്കൗട്ട് ഗൈഡ് കുട്ടികളുടെയും ഏകദിന പരിശീലന പരിപാടികൾ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 60 അദ്ധ്യാപകരുടെയും 132 സ്കൗട്ട് ഗൈഡ് കുട്ടികളുടെയും പരിശീലനമാണ് നടന്നത്.

അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ സി.എസ്. സുധീഷ്കുമാർ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിഷണർ (എ.ആർ) എൻ.സി. വാസു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആൻസൻ പി. ഡൊമിനിക്, ജില്ലാ കമ്മിഷണർമാരായ മേരി. പി.എ, പി.എം.ഐസാബി, പി.എ. ഫൗസിയ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ജില്ലാ ട്രെയ്നിംഗ് കമ്മിഷണർ പി.ജി. കൃഷ്ണനുണ്ണി, ഓർഗനൈസിംഗ് കമ്മിഷണർമാരായ കെ.കെ. ജോയ്സി, കെ.ഡി. ജയപ്രകാശൻ, വി.ബി. പ്രസാദ് എന്നിവർ ക്ലാസ്സുകളെടുത്തു. ജില്ലാ സെക്രട്ടറി ജാക്സൻ സി. വാഴപ്പിള്ളി സ്വാഗതവും, ജോ.സെക്രട്ടറി ആൻസി.പി.എ. നന്ദിയും പറഞ്ഞു.

Leave a comment

Top