

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം – വർണ്ണക്കുടയുടെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററിന് നൽകി നിർവ്വഹിച്ചു.
വർണ്ണക്കുട സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ലത ചന്ദ്രൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, വിജയലക്ഷ്മി വിജയ രാഘവൻ, കെ.എസ്. തമ്പി,യു. പ്രദീപ് മേനോൻ, രാജേഷ് അശോകൻ, അഡ്വ. പി.ജെ. ജോബി, കെ.എച്ച്. ഷെറിൻ അഹമ്മദ്, ബിനോയ് ഷബീർ, സിമീഷ് സാഹു, കെ.എൻ.എ കുട്ടി, അഡ്വ. ജിഷ ജോബി തുടങ്ങിയവർ പങ്കെടുത്തു.
Leave a comment