റെഡ് ഡേ ആഘോഷിച്ച് ശാന്തിനികേതൻ പബ്ലിക് സ്കൂൾ

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിന്റർഗാർട്ടൻ വിഭാഗം കുട്ടികൾ റെഡ് ഡേ ആഘോഷിച്ചു. പ്രൈമറി കളറായ ചുവപ്പ് നിറം കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റെഡ് ഡേ ആഘോഷിച്ചത്.

എല്ലാ കുട്ടികളും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്കൂളിൽ എത്തിച്ചേർന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, മാനേജർ ഡോ. എം എസ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് മെമ്പർ പി ആർ രാജേഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.

എസ്.എം.സി ചെയർമാൻ ടി.എസ് സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ. ജി ഹെഡ്മിസ്ട്രസ് ഗീത നായർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a comment

Top