നൈപുണ്യത്തിന്‍റെ കുറവാണ് തൊഴിൽ ലഭിക്കുന്നതിന്‍റെ പ്രധാന തടസം : മന്ത്രി ഡോ. ആർ. ബിന്ദു – അസാപ് കേരള ‘കെ-സ്കിൽ’ നൈപുണ്യ പരിചയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : നൈപുണ്യത്തിന്റെ കുറവാണ് തൊഴിൽ ലഭിക്കുന്നതിന്റെ പ്രധാന തടസമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. അസാപ് കേരള ‘ കെ സ്കിൽ ‘ നൈപുണ്യ പരിചയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ പ്രിൻസിപ്പാൾ ഫാ. ജോളി ആന്ഡ്രൂസ് അധ്യക്ഷത വഹിച്ചു. അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അസാപ് കേരള ഹെഡ് ട്രെയിനിങ് ലൈജു ഐ പി നായർ സ്വാഗതവും. അസാപ് കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫ്രാൻസിസ് ടിവി നന്ദിയും പറഞ്ഞു.

Leave a comment

Top