കൂടൽമാണിക്യം ഇല്ലംനിറ ഓഗസ്റ്റ് 3 ന് – നെൽകതിർ കൊയ്ത് എടുക്കുന്ന ചടങ്ങ് ഓഗസ്റ്റ് 2 ന് കൊട്ടിലാക്കൽ കൃഷിയിടത്തിൽ

ഇരിങ്ങാലക്കുട : കൊട്ടിലാക്കൽ ദേവസം ഭൂമിയിൽ കൃഷിചെയ്തു എടുത്ത ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്കാവശ്യമായ നെൽ കതിർ കൊയ്ത് എടുക്കുന്ന ചടങ്ങ് ഓഗസ്റ്റ് 2 ചൊവാഴ്ച രാവിലെ 11.00 ന് നടക്കും.

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങുകൾ ഓഗസ്റ്റ് 3 ബുധനാഴ്ച രാവിലെ 9.15 മുതലുള്ള മുഹൂർത്തത്തിൽ ആരംഭിക്കും. എല്ലാ ഭക്തജനങ്ങളും കൊയ്ത്തുത്സവത്തിനും ഇല്ലം നിറ ചടങ്ങുകളിലും പങ്കെടുക്കണമെന്ന് ദിവസം ചെയർമാൻ അഭ്യർത്ഥിച്ചു.

Leave a comment

Top