സിബിഎസ്.ഇ, പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍

കാട്ടൂര്‍ : സി.ബി.എസ്.ഇ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടി കാട്ടൂർ അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍. ഷെമീമ ഇ.എസ്, അയിഷ നസീഹ എന്നിവര്‍ എല്ലാ വിഷയത്തിലും ഫുള്‍ എ വണ്‍ കരസ്ഥമാക്കി. 28 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ഷനും, 23 വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി.

പ്ലസ് വണ്‍ പരീക്ഷയിലും നൂറു ശതമാനം വിജയമാണ് അല്‍ബാബ് നേടിയത്. അതുല്‍ സജീവന്‍, നിസ്മി ഫാത്തിമ ഇ.എസ്, ഫവാസ് കെ.എസ്, ഫസ്ന ഇ.എം, ഫാത്തിമ ഷഹസാദി കബീര്‍ എന്നിവര്‍ കൊമേഴ്സ് വിഭാഗത്തില്‍ മികച്ച വിജയം നേടി. അഫ്സാന കെ. ഷറഫുദ്ദീന്‍, അഹമ്മദ് ഹരീഫ് എന്നിവര്‍ സയന്‍സ് വിഭാഗത്തിലും മികച്ച വിജയം കൈവരിച്ചു.

Leave a comment

Top