സേവാഭാരതിയുടെ തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആരോഗ്യരംഗത്തെ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന മെഡിസെല്‍ കഴിഞ്ഞ 11 മാസമായി എല്ലാ അവസാന ശനിയാഴ്ചകളിലും ഐ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടത്തിവരുന്ന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒരു വർഷം പൂർത്തിയാകുന്നു.

ഇതിനോടനുബന്ധിച്ച് ജൂലൈ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുള്ള സേവാഭാരതി ഓഫീസിൽ നടക്കുന്ന ക്യാമ്പിന്‍റെ ഉദ്ഘാടനം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഓഫ് ഒഫ്താൽമോളജി ഡോക്ടർ കെ സി രജനി ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ ആർഎസ്എസ് ഖണ്ട് സംഘ ചാലക്ക് പി കെ പ്രതാപ്മ വർമ്മ രാജാ, ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് അഡ്വൈസർ ജോൺസൺ കോലംകണ്ണി, സേവാഭാരതി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ ഗോപിനാഥൻ, ഡോക്ടർ റീജ സി മേനോൻ തുടങ്ങി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിൻ എസ് മേനോൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ പി കെ, മെഡിസെൽ കൺവീനർ ഒ എൻ സുരേഷ് എന്നിവർ അറിയിച്ചു.

Leave a comment

Top