എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

ഇരിങ്ങാലക്കുട : ജനകീയ വിഷയങ്ങൾ പാർലിമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.

സമരം എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് ടി വി വിബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച സമരത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പി ആർ അരുൺ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻറ് വിഷ്ണുശങ്കർ നന്ദിയും പറഞ്ഞു.

Leave a comment

Top