നൈപുണ്യ പരിചയ മേള ജൂലൈ 30ന് – അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജൂലൈ 30ന് ക്രൈസ്റ്റ് കോളേജിൽ വെച്ച് മന്ത്രി ആർ ബിന്ദുവാണ് പരിചയ മേള ഉദ്ഘാടനം ചെയ്യുന്നത്.

ജൂലൈ 30ന് നടക്കുന്ന മേളയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളോടൊപ്പം ഇലക്ട്രിക് വെഹിക്കിൾ, ഡ്രോൺ പൈലറ്റ് തുടങ്ങിയ നവയുഗ പരിശീലന പരിപാടികളുടെ പ്രദർശനവും അസാപ്പിന്റെ പ്ലേസ്‌മെന്റ് പോർട്ടലിലേക്കുള്ള രജിസ്‌ട്രേഷനും നടക്കും.

അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, സന്ധ്യ നൈസൺ, വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രൻ , സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി , കെ.ആർ. ജോജോ , കെ.എസ്. ധനീഷ്, കെ.എസ് തമ്പി , ലത സഹദേവൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അസാപ്പിന്റെ പ്രതിനിതികളായി ഫ്രാൻസിസ് ടിവി, വിജിൽകുമാർ കുമാർ വി, സജിത്ത് കുമാർ ഇ വി, ടീയാരാ സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

Leave a comment

Top