പോക്സോ കേസ് യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ യുവാവ് അറസ്റ്റിലായി. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷിനെയാണ് (31) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

ഇതേ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത ഡി.വൈ.എസ്.പിയും സംഘവും വ്യക്തമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയോട് ഇയാൾ വിവാഹ വാഗ്ദാനം നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായവും മറ്റും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റിലേക്ക് എത്തിയത്.

ഇയാളുടെ മൊബൈൽ ഫോൺ രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. മാരായ പി.ജെ. ഫ്രാൻസിസ് , ടി.യു.സുരേഷ്, എ.എസ്.ഐ. മാരായ മുഹമ്മദ് അഷറഫ്, എം.സുമൽ , സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top