കൊറിയൻ ചിത്രം ‘ലിറ്റിൽ ഫോറസ്റ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018 ലെ കൊറിയൻ ചിത്രങ്ങളിൽ വൻ സ്വീകാര്യത നേടിയ ” ലിറ്റിൽ ഫോറസ്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

അധ്യാപികയാകാനുള്ള യോഗ്യത പരീക്ഷയിൽ പരാജയപ്പെടുന്ന ഹൈവൂൻ സിയോളിലെ ചെറിയ ജോലി ഉപേക്ഷിച്ച് തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നു. ഓർമ്മകളിലേക്കും ബാല്യകാല സുഹൃത്തുക്കളിലേക്കും അമ്മയുടെ വേർപാടുമായി ബന്ധപ്പെട്ട ഓർമ്മകളിലേക്കുമുള്ള മടക്കയാത്ര കൂടിയാണിത്.

103 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്.

Leave a comment

Top