വിത്തുരുളകൾ കൂടൽമാണിക്യം ദേവസ്വം വക വടക്കേക്കര പറമ്പിൽ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28ന് ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കന്റണ്ടറി സ്ക്കൂളിലെ എൻ.എസ് എസ്. യൂണിറ്റിന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച വിത്തുരുളകൾ കൂടൽമാണിക്യം ദേവസ്വം വക വടക്കേക്കര പറമ്പിൽ നിക്ഷേപിച്ചു.

ദേവസ്വം ചെയർമാൻ യു. പ്രദിപ് മേനോൻ ഉദ്‌ഘാടനം നിർവഹിച്ചു. എൻ.എസ് എസ് വളണ്ടിയർ ദിയാന പി എസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാൽഫി വി.വി, ദേവസ്വം ഭരണസമിതി അംഗം ഭരതൻ കണ്ടേക്കാട്ടിൽ, എൽ.ബി.എസ്.എച്ച്.എം മാനേജർ എ സി സുരേഷ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

പദ്ധതിയെ കുറിച്ച് എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഇന്ദുകല ടീച്ചർ സംസാരിച്ചു.
ചടങ്ങിന് എൻ.എസ് എസ് വളണ്ടിയർമാരായ അനുശ്രീ സ്വാഗതവും സാന്ദ്ര ബെന്നി നന്ദിയും പറഞ്ഞു.

Leave a comment

Top