

വല്ലക്കുന്ന് : വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ നേർച്ച ഊട്ട് ജൂലൈ 28 വ്യാഴാഴ്ച്ച ആഘാഷിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് നേർച്ച ഊട്ട്.
ആഘോഷമായ തിരുനാൾ കുർബാന രാവിലെ 10.30 ന് . തിരുനാൾ പാട്ടുകുർബാനയ്ക്ക് മുവാറ്റുപുഴ കാർമ്മൽ പ്രൊവിൻഷ്യൽ ഹൗസിലെ ഫാദർ പ്രിൻസ് പരത്തിനാൽ സി.എം.ഐ. മുഖ്യ കാർമികത്വം വഹിക്കും. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ ഫാദർ ബിജു ചീനാട്ട് സന്ദേശം നൽകും.
വാഹനങ്ങൾക്ക് വിശാലമായ പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് തിരുനാൾ കമ്മറ്റിക്കു വേണ്ടി ഫാദർ ജോസഫ് മാളിയേക്കൽ, കൈക്കാരൻമാരായ സേവിസ് തൊടുപറമ്പിൽ, ആൻറു തൊടുപറമ്പിൽ, ജെക്സൻ തണ്ട്യേയ്ക്കൽ, ജനറൽ കൺവീനർമാരായ പോൾ മരത്തംപ്പിള്ളി, ആൻറണി തണ്ട്യേയ്ക്കൽ, പബ്ളിസിറ്റി കൺവീനർ ജോൺസൻ കോക്കാട്ട് എന്നിവർ അറിയിച്ചു.
Leave a comment