നഗരസഭ പരിധിയിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര യോഗം

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ, നഗരസഭ സെക്രട്ടറി, ഹെൽത്ത്‌ സൂപ്പർവൈസർ, മെഡിക്കൽ ഓഫീസർമാർ, വെറ്റിനറി ഡോക്ടർമാർ, കൃഷി ഓഫീസർമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

യോഗത്തിന്റെ തീരുമാനങ്ങൾ ആയി കൃഷിക്കാരുടെ യോഗം വിളിച്ച് അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനമായി. വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് പശു വളർത്തലും മറ്റു സമാനമായ മേഖലകളിലും തൊഴിൽ ചെയ്യുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും തീരുമാനിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകുന്നത് തീരുമാനിച്ചു. കർഷകരുടെ യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുന്നതിന് താലൂക്ക് ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി.

നഗരസഭാ 11-ാം വാർഡിലാണ് എലിപ്പനി മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരസഭയിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തുകൊണ്ട് യോഗം അവസാനിച്ചു.

Leave a comment

Top