ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ധർണ്ണ

ഇരിങ്ങാലക്കുട : സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല ഓഫീസിനു മുന്നിൽ ധർണ നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ജെ ഷാജി, കമ്മിറ്റി അംഗം നിക്സൺ പോൾ, ബി ബിജു, ജോയ്സി, ജോസഫ് റോൾവിൻ, മെൽവിൻ എന്നിവർ സംസാരിച്ചു.

കെ വി സുശീൽ സ്വാഗതവും ഗോകുൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

Top