സുബ്രതോ കപ്പ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെച്ച എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂൾ

നടവരമ്പ് : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്ഥിരം ജേതാക്കളായ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളിനെ 2-1 ന് പരാജയപ്പെടുത്തി കൊണ്ടാണ് എച്ച്.ഡി.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജൂലൈ 25നാണ് മത്സരങ്ങൾ ആരംഭിച്ചത്. ആദ്യദിനം നടന്ന അണ്ടർ 14 ആൺകുട്ടികളുടെയും അണ്ടർ 17 പെൺകുട്ടികളുടെയും മത്സരത്തിലും എച്ച്ഡിപി സമാജം ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Leave a comment

Top