ബി.ആർ.സി യുടെ നേതൃത്വത്തിൽ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിന് കിഴിലുള്ള കല്ലേറ്റുംകരയിലെ സ്ഥാപനമായ എൻ.ഐ.പി.എം.ആറിന്‍റെ സഹായത്തോടെ ഒക്യുപേഷണൽ തെറാപ്പി ആരംഭിച്ചു.

എൻ.ഐ.പി.എം.ആറിലെ തെറാപ്പിസ്റ്റുകളുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ബി.ആർ.സി യിൽ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ബി.പി.സി സിന്ധു വി.ബി അധ്യക്ഷയായി. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത.ആർ സ്വാഗതവും സി ആർ സി കോർഡിനേറ്റർ ജെന്നി ആൻറണി നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ 20 കുട്ടികൾ തെറാപ്പിയിൽ പങ്കെടുത്തു

Leave a comment

Top