ശ്രീ. പി. കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ വർണ്ണച്ചിറകുകൾ

മാടായിക്കോണം : ഒന്നാം ക്ലാസ് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ മാടായിക്കോണം ശ്രീ പി.കെ ചാത്തൻ മാസ്റ്റർ ഗവ. യു.പി സ്കൂളിൽ ഒന്നാം ക്ലാസിലെ സി.പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെയും ക്ലാസ്സിലേക്കുള്ള മറ്റു സഹായങ്ങളുടെയും കൈമാറൽ ചടങ്ങ് നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ സുജേഷ് കണ്ണാട്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

സി.പി.ടി.എ ചെയർമാൻ നിജ മഞ്ജു ടീച്ചർക്ക് സഹായ ഉപകരണങ്ങൾ കൈമാറി. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ പ്രസിഡന്റ് സി.പി.ടി. എ യിലെ അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് കൈമാറി. സി പി ടി എ അംഗങ്ങളായ രാധാമണി, സജീവൻ രാജിതാ, രേഷ്മ,അശ്വതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രധാന അധ്യാപിക മിനി ടീച്ചർ സ്വാഗതവും മഞ്ജു ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു.

Leave a comment

Top