ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്. ഇ പരീക്ഷയിൽ ഉന്നത വിജയം. പരീക്ഷയെഴുതിയ 61 വിദ്യാർത്ഥികളിൽ 17 കുട്ടികൾ 90% മുകളിൽ മാർക്ക് നേടി. 24 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 20 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

പ്ലസ്ടു സയൻസ് വിഭാഗത്തിൽ 3 കുട്ടികൾ ഫുൾ എ വൺ കരസ്ഥമാക്കി. 96.4 % മാർക്കും ഫുൾ എ വൺ ഉം നേടി പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർത്ഥി മേഘ്ന കെ.ജെ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. 96% മാർക്കുംഫുൾ എ വൺ ഉം സയൻസ് വിഭാഗത്തിൽ ഉത്തര കെ.ജെ രണ്ടാം സ്ഥാനത്തും, ടി.എസ് മീനാക്ഷി 94% മാർക്കും ഫുൾ എ വൺ ഉം നേടി മൂന്നാം സ്ഥാനത്തും എത്തി. ചിത്തിര. കെ.എസ്. (94 %) , അനാമിക രാജേഷ് (94%) എന്നിവരും മൂന്നാം സ്ഥാനം പങ്കിട്ടു.

സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 45 കുട്ടികളിൽ 12 പേർ 90 ശതമാനത്തിനു മുകളിലും 19 കുട്ടികൾ ഡിസ്റ്റിംഗ് ഷനും, 14 പേർ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗത്തിൽ നന്ദന ബോസ് (94.6 %) ഒന്നാം സ്ഥാനത്തെത്തി. ഇഷ എസ്. മേനോൻ (93.2%), ഇഷ സന്തോഷ് ( 93.2%) ശ്രേയ പി. (93.2%) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. സജ്ന സെൽവൻ ( 90.2%) മൂന്നാം സ്ഥാനത്തെത്തി. കോമേഴ്സ് വിഭാഗത്തിൽ 16 പേരിൽ 5 പേർ 90 ശതമാനത്തിനു മുകളിലും 5 പേർ ഡിസ്റ്റിംഗ്‌ഷനും, 6 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

Leave a comment

Top